നേമം വേണ്ട; പുതുപ്പള്ളിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി | നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി തള്ളിയതായി സൂചന. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് അറിയുന്നത്. അതേ സമയം രമേശ് ചെന്നിത്തലയോ കെ മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു

തനിക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നേമത്തെ സ്ഥാനാര്‍ഥിത്വമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നതിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി സംശയിക്കുന്നു. ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ചാണ്ടിയോ കെ മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ പുതുപ്പള്ളി വിട്ടൊരു കളിക്ക് തയാറല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്‌



source http://www.sirajlive.com/2021/03/11/471591.html

Post a Comment

Previous Post Next Post