തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ആളുകള്‍ക്ക് വിശ്വാസമില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം | തന്റെ മടങ്ങിവരവില്‍ മണ്ഡലത്തിലെ ജനങ്ങള്‍ അഹ്ലാദ ഭരിതരാണെന്നും വേങ്ങരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തിലെത്തും. മലപ്പുറം ജില്ല യു ഡി എഫ് തൂത്തുവാരുമെന്നും ഒരു ചാനലിനോട് പ്രതികരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇപ്പോള്‍ പുറത്തുവരുന്ന സര്‍വേകളിലൊന്നും ജനം വിശ്വസിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷമുള്ള സര്‍വേകളില്‍ മാറ്റമുണ്ടാകും. അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വരെ യു ഡി എഫിന് അനുകൂലമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു. വേങ്ങര മണ്ഡലത്തില്‍ വികസനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/03/24/473010.html

Post a Comment

Previous Post Next Post