ന്യൂഡല്‍ഹി | യു എസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോറും ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും തമ്മിലുള്ള കരാര്‍ അവസാനിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനം തന്നെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ഇരു കമ്പനികളും ധാരണയായെങ്കിലും ഈ വര്‍ഷം ആദ്യത്തില്‍ പുനരാലോചിക്കുന്നുവെന്ന് ഫോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ മഹീന്ദ്രയുമായുള്ള എല്ലാ പങ്കാളിത്തവും അവസാനിപ്പിക്കാനാണ് ഫോര്‍ഡ് തീരുമാനം.
ഇന്ത്യയിലെ ഫോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മഹീന്ദ്ര ഏറ്റെടുക്കുന്നതും പകരം, വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിക്കാന്‍ മഹീന്ദ്രയെ ഫോര്‍ഡ് സഹായിക്കുന്നതുമായിരുന്നു ധാരണ. 2019 ഒക്ടോബറിലാണ് കരാറിലെത്തിയത്. വൈദ്യുത വാഹനങ്ങള്‍ അടക്കം സംയുക്തമായി വികസിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.
മഹീന്ദ്രയുടെ എന്‍ജിനില്‍ വിവിധ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ ഫോര്‍ഡിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഫോര്‍ഡ് റദ്ദാക്കി. സാമ്പത്തികം അടക്കമുള്ള വിവിധ കാരണങ്ങളാലാണ് കരാര്‍ റദ്ദാക്കുന്നത്.
source http://www.sirajlive.com/2021/03/29/473546.html
إرسال تعليق