തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍ സി പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ചാക്കോ കൂടിക്കാഴ്ച നടത്തും. പര്‍ട്ടി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന ചില നേതാക്കളെയും ഒപ്പംകൂട്ടാനുള്ള ശ്രമം ചാക്കോ നടത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി ചാക്കോ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ നേരത്തെ രംഗത്തതെത്തിയിരുന്നു. എന്‍ സി പിയുമായി സഹകരിച്ചിട്ടുള്ള വ്യക്തിയാണ് ചാക്കോയെന്നും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയാണിതെന്നും പീതാംബരന്‍ പറഞ്ഞിരുന്നു.
source
http://www.sirajlive.com/2021/03/16/472183.html
Post a Comment