
ദേശീയ തലത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് ഹമീദ് ബാഖവി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദഅവാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ മദ്രസ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയും പരിശ്രമവും ഏറെ ശ്രദ്ധേയമാണ്.
ഉത്തരേന്ത്യയിലെ ഏത് ഉള്‍ഗ്രാമത്തില്‍ ചെന്നാലും സുന്നി പണ്ഡിതര്‍ക്ക് സുപരിചിതമായ പേരാണ് ശാഹുല്‍ ഹമീദ് മലൈബാരി എന്നത്. യാത്രാ സൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ വേണ്ടത്ര ഇല്ലാതിരുന്ന ഒരു കാലത്ത് അദ്ദേഹം നടത്തിയ പ്രയാണം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അഗാധ പാണ്ഡിത്യവും ബഹുഭാഷാ കഴിവും വശ്യമായ സ്വഭാവഗുണങ്ങളും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ഉത്തരേന്ത്യയിലൂടെ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം നിരവധി പ്രബോധന പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായിരുന്നു. പത്ത് വര്‍ഷക്കാലം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും അദ്ദേഹം ദഅവാ പ്രവര്‍ത്തനം നടത്തിയിരുന്നു.
ശാന്തപുരത്തിന്റെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനം രേഖപ്പെടുത്തി.
source http://www.sirajlive.com/2021/03/26/473230.html
إرسال تعليق