മുഖ്യമന്ത്രി സ്ഥാനാര്‍ഥി ശ്രീധരനാണെന്ന് പറഞ്ഞിട്ടില്ല: കെ സുരേന്ദ്രന്‍

പത്തനംതിട്ട | ഇ ശ്രീധന്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന ഇന്നല നടത്തിയ പസ്താവന ഇന്ന് തിരുത്തി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ഇന്നലെ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രനും ഇപ്പോള്‍ പ്രസ്താവന തിരുത്തിയത്.

ഇ ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്. അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 



source http://www.sirajlive.com/2021/03/05/470996.html

Post a Comment

Previous Post Next Post