കോണ്‍ഗ്രസ് വനിതകള്‍ക്ക് നല്‍കുക തോല്‍ക്കുന്ന സീറ്റ് മാത്രം: ഷമ മുഹ്മമദ്

കണ്ണൂര്‍ | കോണ്‍ഗ്രസില്‍ വനതികള്‍ക്ക് തോല്‍ക്കുന്ന സീറ്റുകള്‍ മാത്രമാണ് ലഭിക്കുന്നതെന്ന് എ ഐ സി സി വക്താവ് ഷമ മുഹമ്മദ്. ഗ്രൂപ്പില്ലാത്ത്‌കൊണ്ടാണോ താന്‍ പാര്‍ട്ടിയില്‍ പരിഗണിക്കപ്പെടാത്തതെന്ന് അറിയില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്നും ഷമ പറഞ്ഞു.

വനിതകള്‍ക്ക് തോല്‍ക്കുന്ന സീറ്റ് നല്‍കുന്ന പതിവ് രീതി കോണ്‍ഗ്രസ് നിര്‍ത്തണം. വരുന്ന തിരഞ്ഞെടുപ്പില്‍ സത്രീ സാന്നിധ്യമില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. എത്ര തോറ്റാലും ഉറപ്പുള്ള സീറ്റില്‍ പുരുഷന്‍മാര്‍ക്ക് നല്‍കുന്നു. സി പി എം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്നുണ്ട്. 94 ശതമാനം വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം. എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ല. കണ്ണൂരില്‍ കല്ല്യാശ്ശേരി, പയ്യന്നൂര്‍ പോലുള്ള തോല്‍ക്കുന്ന സീറ്റുകളിലാണ് വനിതകളെ പരിഗണിക്കാറുള്ളത്. ഇത്തവണ ഇവിടെ പുരുഷന്‍മാര്‍ മത്സരിക്കണമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

 



source http://www.sirajlive.com/2021/03/08/471218.html

Post a Comment

Previous Post Next Post