
രണ്ടുടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവില്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടത്. തോമസ് ഐസക്, ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കായി ജില്ലകളില്‍ നിന്നുയര്‍ന്ന സമ്മര്‍ദം വിലപ്പോയില്ല. പി ജയരാജനായി ഉയര്‍ന്ന മുറവിളികള്‍ അച്ചടക്ക നടപടിയിലേക്ക് കടക്കുകയും ചെയ്തു.
തരൂരില്‍ ഡോ. പി കെ ജമീലക്ക് പകരം മറ്റൊരു പേര് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പകരം ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദിനെ നിയോഗിക്കണമെന്നാണ് നിര്‍ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ശാന്തകുമാരിയെ കോങ്ങാടിലേക്ക് പരിഗണിക്കും. പാലക്കാട് സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിന്റെ തീരുമാനത്തിന് കാക്കുകയാണ് സി പി എം. ദേവികുളം, മഞ്ചേശ്വരം, എറണാകുളം എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് നേരത്തെ ഒരു പേരും സംസ്ഥാന സമിതിയില്‍ വന്നില്ലായിരുന്നു. ഇന്നത്തോടെ ഇതിലും ഒരു തീരുമാനമാകും. എല്‍ ഡി എഫിന്റെ മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഈ മാസം പത്തിനാകും സി പി എമ്മിന്റെ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
source http://www.sirajlive.com/2021/03/08/471188.html
Post a Comment