ജയസാധ്യതയില്ല; വികെ ഇബ്രാഹിം കുഞ്ഞും മകനും വേണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി

കൊച്ചി | മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും മകന്‍ അബ്ദുള്‍ ഗഫൂറിനുമെതിരെ മുസ്ലീം ലീഗ് എറണാകളം ജില്ലാ കമ്മിറ്റിയും കളമശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. ഇരുവരെയും കളമശേരി സീറ്റില്‍ മത്സരിപ്പിക്കാന്‍ പരിഗണിക്കരുതെന്നാണ് ഇരു കമ്മറ്റികളും യോഗത്തില്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

ഇരുവര്‍ക്കും ജയസാധ്യത കുറവാണെന്നും ഇവരുടെ സ്ഥാനാര്‍ഥിത്വം മറ്റ് മണ്ഡലങ്ങളെയും ബാധിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മണ്ഡലത്തിന് പുറത്തുള്ളയാളെ സ്ഥാനാര്‍ഥിയാക്കിയാലും കുഴപ്പമില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റികളുടേയും മണ്ഡലം കമ്മറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേര്‍ന്നിരുന്നു. കെ എം ഷാജി, മഞ്ഞളാംകുഴി അലി എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേയും യോഗത്തില്‍ വിമര്‍ശമുയര്‍ന്നുവെന്നാണ് അറിയുന്നത്. ലീഗ് സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പത്തിന് ശേഷമുണ്ടാകും.



source http://www.sirajlive.com/2021/03/07/471151.html

Post a Comment

Previous Post Next Post