കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

കൊച്ചി | കേരള കോണ്‍ഗ്രസ് നേതാവും മുൻ എം പിയുമായ സ്കറിയ തോമസ് അന്തരിച്ചു. രണ്ടാഴ്ച മുമ്പ് കൊവിഡ് ബാധിച്ചെങ്കിലും നെഗറ്റീവായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് ചിത്സയിലായിരിക്കെയാണ് അന്ത്യം. ഫംഗൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമായി. കരൾ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ) വിഭാഗം ചെയര്‍മാനായിരുന്നു. 1977 മുതല്‍ 84 വരെ കോട്ടയം ലോകസഭാംഗമായിരുന്നു.

കേരള കോണ്‍ഗ്രസ് വിട്ടു വന്ന് പി സി തോമസിനൊപ്പം ഐ എഫ് ഡി പി എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു. 2016 ല്‍ കടുത്തുരുത്തിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു.

 



source http://www.sirajlive.com/2021/03/18/472454.html

Post a Comment

Previous Post Next Post