ഗ്രാമി അവാര്‍ഡിന്റെ റെഡ് കാര്‍പറ്റിലും കര്‍ഷക സമരത്തിന് പിന്തുണ

കാലിഫോര്‍ണിയ | ഗ്രാമി അവാര്‍ഡ് വേദിയിലും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ. കര്‍ഷകരെ പിന്തുണച്ച് പ്രമുഖ യുട്യൂബര്‍ ലില്ലി സിംഗാണ് ഗ്രാമി അവാര്‍ഡ് റെഡ് കാര്‍പറ്റിലെത്തിയത്. ‘ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നു’ എന്ന സന്ദേശം എഴുതിയ മാസ്‌ക് ധരിച്ചാണ് അവര്‍ റെഡ് കാര്‍പറ്റിലെത്തിയത്.

റെഡ്കാര്‍പറ്റ്, അവാര്‍ഡ് ഷോ വലിയ മാധ്യമ ശ്രദ്ധ നേടുമെന്ന് അറിയാമെന്നും അതിനാലാണ് കര്‍ഷകര്‍ക്ക് അനുകൂലമായ സന്ദേശവുമായി ഇവിടെയെത്തിയതെന്നും ലില്ലി സിംഗ് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫോട്ടോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ അര ലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്.

മോഡല്‍ അമാന്‍ഡ കേണി, റസ്ലര്‍ സുനില്‍ സിംഗ് അടക്കമുള്ളവര്‍ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ലില്ലി സിംഗിന്റെ മാതാപിതാക്കള്‍ പഞ്ചാബില്‍ ജനിച്ചവരാണ്. കനേഡിയന്‍ പൗരയാണ് ലില്ലി.



source http://www.sirajlive.com/2021/03/15/472099.html

Post a Comment

Previous Post Next Post