സ്ഥാനാര്‍ഥി പരിഗണനയിലുള്ളവര്‍ക്കെതിരെ പലയിടത്തും പോസ്റ്ററുകള്‍

തിരുവനന്തപുരം | മുന്നണികള്‍ സ്ഥാാര്‍ഥികളായി പരിഗണിക്കുന്നവര്‍ക്കെതിരെ പലയിടത്തും അജ്ഞാത പോസ്റ്റുകള്‍. മണ്ഡലത്തിലെ ടൗണുകളിലും ബസ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചും മാധ്യമ ഓഫീസുകള്‍ക്ക് മുമ്പിലുമായാണ് രാത്രിയില്‍ പോസ്റ്ററുകള്‍ പതിക്കുന്നത്. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ പല പ്രമുഖര്‍ക്കെതിരേയും ഇത്തരത്തില്‍ പോസ്റ്ററുകളും വിമര്‍ശനങ്ങളും ഉയരുന്നത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു.

കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥിനെതിരെ കൊല്ലത്താണ് വ്യാപക പോസ്റ്ററുകള്‍ ഉയര്‍ന്നത്. കൊല്ലത്തിന് പി സി വിഷ്ണുനാഥിനെ വേണ്ടെന്നും ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ മതിയെന്നും പോസ്റ്ററില്‍ പറയുന്നു. പി സി വിഷ്ണുനാഥ് ദേശാടനക്കിളിയാണ്. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്ത വ്യക്തിയാണെന്നും പോസ്റ്ററിലുണ്ട്.
മന്ത്രി എ കെ ശശീന്ദ്രനെതിരെ കോഴിക്കോട് പാവങ്ങാടും എലത്തൂരിലും പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. ശശീന്ദ്രനെ മത്സരിപ്പിക്കരുത്. മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മത്സരിപ്പിക്കണം. ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍ സി പിയും എല്‍ ഡി എഫും മറക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു.

കളമശ്ശേരിയില്‍ എല്‍ ഡി എഫ് പരിഗണനയിലുള്ള പി രാജീവിനെ സ്ഥാനാര്‍ഥിയാക്കരുതെന്നും സി ഐ ടി യു നേതാവ് കെ ചന്ദ്രന്‍പിള്ളക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടാമ് പോസ്റ്റര്‍. വെട്ടി നിരത്തല്‍ എളുപ്പമാണ് വോട്ട് പിടുക്കാനാണ് പാടെന്നും പോസ്റ്ററിലുണ്ട്.

കഴക്കൂട്ടത് കോണ്‍ഗ്രസ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയാണ് പോസ്റ്ററുകള്‍. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കഴക്കൂട്ടത്തിന് വേണ്ട, പ്രൊഫഷണലുകളെ വേണ്ട, ഇറക്കുമതി സ്ഥാനാര്‍ഥിയെ കഴക്കൂട്ടത്തിറക്കുന്നത് ബി ജെ പിക്ക് വോട്ട് കൊടുക്കാന്‍ വേണ്ടിയോ എന്നാണ് പോസ്റ്ററിലൂടെ ഉയര്‍ത്തുന്ന ചോദ്യം. പുതുക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വ്യാപക പോസ്റ്ററുകളുയര്‍ന്നു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ്- സേവ് പുതുക്കാട് എന്ന പേരിലാണ് പോസ്റ്ററുകള്‍.



source http://www.sirajlive.com/2021/03/08/471192.html

Post a Comment

أحدث أقدم