ചെക് ഡാമില്‍ ചെളിയില്‍ അകപ്പെട്ട പിടിയാന ചെരിഞ്ഞു

കല്‍പ്പറ്റ | നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമില്‍ ചെളിയില്‍ അകപ്പെട്ട നിലയില്‍ പിടിയാന ചെരിഞ്ഞു. ചൊവ്വാഴ്ച കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് പിടിയാന ഡാമിനകത്ത് നില്‍ക്കുന്നതായി കണ്ടത്. ആനയുടെ ശരീരം മുക്കാല്‍ഭാഗവും വെള്ളത്തിലിറങ്ങിയ നിലയിലായിരുന്നു. സമീപത്ത് മൂന്ന് ആനകളും നിലയുറപ്പിച്ചിരുന്നു.

ശരീരത്തിലെ പരുക്കുകളില്‍ പ്രാണികളുടെ ശല്യം ഒഴിവാക്കാന്‍ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നതായിരിക്കാമെന്നാണ് വനം വകുപ്പ് കരുതിയത്. വടമുപയോഗിച്ച് ആനയെ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആന ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്



source http://www.sirajlive.com/2021/03/11/471614.html

Post a Comment

Previous Post Next Post