നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്

തിരുവനന്തപുരം | നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്നത്തോടെ നിയമസഭാ സതിരഞ്ഞെടുപ്പിന്റെ പൂര്‍ണചിത്രം തെളിയും. ഏതൊക്കെ മണ്ഡലത്തില്‍ ആര്‍ക്കൊക്കെ റബില്‍ സ്ഥാനാര്‍ഥികളുണ്ടാകുമെന്നതാണ് ശ്രദ്ധേയം. അപരന്‍മാരെ പിന്‍വലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ വൈകുന്നതേരത്തോടെ ടെ ഓരോ മണ്ഡലങ്ങളിലും ആരൊക്കെ പോരിനുണ്ടാകുമെന്ന് വ്യക്തമാകും.

യു ഡി എഫില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എലത്തൂരിലടക്കം സ്ഥാനാര്‍ഥി ചിത്രം തെളിയും. മുന്നണികള്‍ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത ഭീഷണിയൊഴിയുമോയെന്നതും വൈകുന്നേരത്തിനകം അറിയാനാകും. അതേസമയം തിരെഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ എന്‍ ഡി എ പത്രികകകളിന്‍മേല്‍ ഹൈക്കോടതി വിധിയും ഇന്നുണ്ടാകും. സംസ്ഥാനത്ത് ആകെ 2138 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

 

 



source http://www.sirajlive.com/2021/03/22/472768.html

Post a Comment

أحدث أقدم