മരട് നഷ്ട പരിഹാരം: കേസ് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി മരട് ഫ്ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഫ്ളാറ്റുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞ തവണ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത്.
പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം ആകെ 62.25 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്നും, ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ 3.60 കോടിയില്‍പ്പരം രൂപ ചെലവായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, അഞ്ച് കോടിയില്‍പ്പരം രൂപ മാത്രമാണ് നിര്‍മാതാക്കള്‍ ഇതുവരെ കെട്ടിവച്ചതെന്നും, ബാക്കി തുക ഈടാക്കി തരണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യം.

 



source http://www.sirajlive.com/2021/03/10/471472.html

Post a Comment

أحدث أقدم