ന്യൂഡല്‍ഹി |പണിമുടക്ക് അടക്കം നാല് ദിവസത്തെ അവധിക്ക് ശേഷം ബേങ്കുള്‍ ഇന്ന് തുറക്കും. രണ്ടാം ശനി, ഞായര്‍, രണ്ടു ദിവസത്തെ പണിമുടക്ക് എന്നിവ്ക്ക് ശേഷമാണ് ബേങ്കുകള്‍ തുറക്കുന്നത്. ബേങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയായിരുന്നു രാജ്യവ്യാപക ബേങ്ക് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബോങ്കുകളില്‍ മിക്കവയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടു. സംസ്ഥാനത്തെ ഏഴായിരത്തിലധികം വരുന്ന ബേങ്കുകളാണ് അടഞ്ഞു കിടന്നത്. നാല്പതിനായിരത്തോളം ജീവനക്കാരാണ് രണ്ടുദിവസത്തെ സമരത്തില്‍ പങ്കെടുത്തത്.
source
http://www.sirajlive.com/2021/03/17/472306.html
Post a Comment