കോട്ടയത്ത് ചാരായവും കോടയുമായി രണ്ട് പേര്‍ പിടിയില്‍

കോട്ടയം | കോട്ടയത്ത് 30 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ കോടയുമായി രണ്ട് പേര്‍ പിടിയില്‍ . പത്തനംത്തിട്ട സ്വദേശിയായ സജികൂമാര്‍, അജികുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്‌

പൊന്‍കുന്നത്ത് പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പത്തനംത്തിട്ട നാറാണംതോട് സ്വദേശി സജികുമാര്‍ കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 30 ലിറ്റര്‍ ചാരായം പിടികൂടിയത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ സുഹൃത്ത് അജികുമാരിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 150 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.



source http://www.sirajlive.com/2021/03/20/472567.html

Post a Comment

Previous Post Next Post