
ശക്തയായ നേതാവ് ജയലളിതയുടെ മരണത്തിന് ശേഷം ഭരണകക്ഷിയായ എ ഐ എ ഡി എം കെ ആദ്യമായി നേരിടുന്ന നിയമസഭാ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ഡി എം കെ സഖ്യം തൂത്തുവാരിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സഖ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ- ബി ജെ പി സഖ്യത്തിന് 39ല്‍ 38 സീറ്റും നഷ്ടപ്പെട്ടിരുന്നു. 234 സീറ്റുകളില്‍ സഖ്യകക്ഷിയായ ബി ജെ പിക്ക് വെറും 20 സീറ്റുകളാണ് എ ഐ എ ഡി എം കെ അനുവദിച്ചത്. മറ്റൊരു സഖ്യകക്ഷിയായ പി എം കെക്ക് 23 സീറ്റുകള്‍ നല്‍കിയിരുന്നു.
source http://www.sirajlive.com/2021/03/09/471390.html
إرسال تعليق