നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും; ഏറ്റവും കൂടുതല്‍ പത്രികകള്‍ മലപ്പുറത്ത്

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാരംഭിക്കും. രാവിലെ 11ഓടെയാണ് പരിശോധന തുടങ്ങുക. മറ്റന്നാള്‍ വരെയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്
2138 പേരാണ് ഇന്നലെ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറം ജില്ലയില്‍ 235ഉം കോഴിക്കോട് ജില്ലയില്‍ 226ഉം പേര്‍ പത്രിക നല്‍കിയിട്ടുണ്ട്. വയനാട്ടിലാണ് കുറവ് പത്രികകള്‍ ലഭിച്ചിരിക്കുന്നത്. 39 പത്രികകളാണ് വയനാട് ജില്ലയില്‍ ലഭിച്ചത്.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പ് പ്രചരാണ രംഗം കൊഴുക്കും . ദേശീയ നേതാക്കളെ അടക്കം രംഗത്ത് ഇറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.



source http://www.sirajlive.com/2021/03/20/472572.html

Post a Comment

أحدث أقدم