എന്‍ ഡി എ പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും. എല്‍ ഡി എഫ് 2500ഉം യു ഡി എഫ് 3000വും വാഗ്ദാനം ചെയ്ത ക്ഷേമ പെന്‍ഷന്‍ 3,500 രൂപയാക്കുമെന്ന് എന്‍ ഡി എ വാഗ്ദാനം ചെയ്‌തേക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കുമെന്നതും ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുന്നതും പ്രകടന പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടേക്കും.

 

 



source http://www.sirajlive.com/2021/03/24/472999.html

Post a Comment

Previous Post Next Post