
മക്കള്‍ നീതിമയ്യം ട്രഷറര്‍ അനിത ശേഖറിന്റെ തിരുപ്പൂര്‍ ലക്ഷ്മിനഗര്‍, ബ്രിഡ്‌ജ്വേ കോളനി എന്നിവിടങ്ങളിലെ ‘അനിത ടെക്‌സ്‌കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ബുധനാഴ്ച വൈകിട്ട് മൂന്നു കാറുകളിലായി എത്തിയ ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തിയത്.
ധാരാപുരത്തിലെ എംഡിഎംകെ തിരുപ്പൂര്‍ ജില്ല ജോ. സെക്രട്ടറി കവിന്‍ നാഗരാജ്, ഡിഎംകെ ടൗണ്‍ സെക്രട്ടറി ധനശേഖര്‍ എന്നിവരുടെ വീടുകളിലും ഐടി അധികൃതര്‍ പരിശോധന നടത്തി. നിരവധി രേഖകളും പണവും മറ്റും പിടിച്ചെടുത്തതായാണ് വിവരം.
source http://www.sirajlive.com/2021/03/18/472406.html
إرسال تعليق