സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി

കോട്ടയം |  പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി. പിറവത്ത് മത്സരിക്കുന്നത് പാര്‍ട്ടിയെ അറിയിക്കാതെയാണെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധുമോള്‍ ജേക്കബ്.

അതേസമയം, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ സ്ഥാനാര്‍ഥിയായതെന്ന് സിന്ധുമോള്‍ ജേക്കബ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനതലത്തില്‍ കേരള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ സംസാരിച്ചിരുന്നു. പിറവത്ത് രണ്ടില ചിഹ്നത്തില്‍ താന്‍ മത്സരിക്കും. പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്നും സിന്ധുമോള്‍ പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം കേരള കോള്‍ഗ്രസില്‍നിന്നും രാജിവെച്ചിരുന്നു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്.



source http://www.sirajlive.com/2021/03/11/471595.html

Post a Comment

Previous Post Next Post