കോഴിക്കോട് സി പി എമ്മിന്റെ സാധ്യത പട്ടികയായി

കോഴിക്കോട് |  വലിയ രാഷ്ട്രീയ അടിത്തറയുള്ള കോഴിക്കോട് സി പി എമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ഥിപട്ടികയായി. ഇന്ന് ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് പട്ടിക തയ്യാറാക്കിയത്. രണ്ട് തവണ പൂര്‍ത്തിയാക്കിയ എ പ്രദീപ്കുമാറിനും എം ദാസനും വീണ്ടു ഇളവ് നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്തിനൊപ്പം എ പ്രദീപ് കുമാറിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്ന കൊയിലാണ്ടിയില്‍ കെ ദാസന്റെ പേരിനൊപ്പം എം മെഹബൂബിന്റേയും കെ സത്യന്റേയും പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണനൊപ്പം ജില്ലാ സെക്രട്ടറി പി മോഹനന്റെ പേരുമുണ്ട്. ബേപ്പൂരില്‍ ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ വി കെ സി മമ്മദ്‌കോയ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി അറിയിച്ചതിനാല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ പേരാണ് പരിഗണിച്ചിരിക്കുന്നത്.

പുരുഷന്‍ കടലുണ്ടി മാറുന്ന ബാലുശ്ശേരിയില്‍ എസ് എഫ് ഐ നേതാവ് സച്ചിന് ദേവാണ് പരിഗണനയിലുശള്ളത്. കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ്കുട്ടിയുടെ പേര് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനും നീക്കമുണ്ട്. ജില്ലയിലെ കിഴക്കന്‍ മലോയര മണ്ഡലമായ തിരുവമ്പാടിയില്‍ സി പി എം താമരശേരി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിന്റെ പേരാണ് പരിഗണിക്കുന്നത്.

മന്ത്രിമാരായ ഇ പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍, രാജ്യസഭ എം പി എളമരം കരീം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇപ്പോഴും പുരോഗമിക്കുകയാണ്.

 

 



source http://www.sirajlive.com/2021/03/03/470810.html

Post a Comment

أحدث أقدم