കോണ്‍ഗ്രസിലെ തമ്മിലടിയില്‍ സുധാകരന്‍ പോലും നിരാശയില്‍: പി ജയരാജന്‍

കണ്ണൂര്‍ | യു ഡി എഫ് ഒറ്റക്കെട്ടാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം അപഹാസ്യമാന്ന് പി ജയരാജന്‍. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരുന്നത് തമ്മിലടി മാത്രമാണ്. യു ഡി എഫ് ഒരു തല്ലിപ്പൊളി കൂട്ടമാണെന്ന് ജനങ്ങളെല്ലാം തിരിച്ചറിഞ്ഞു. ഐക്യജനാധിപത്യ മുന്നണിയെന്നാണ് പേര്. പക്ഷെ ഐക്യമല്ല അടിയോടടിയാണ് യു ഡിഎഫിലും കോണ്‍ഗ്രസിലുമെന്നും ജയരാജന്‍ പ്രതികരിച്ചു.

തമ്മിലടി കോണ്‍ഗ്രസുകാരെ തന്നെ മടുപ്പിച്ചിരിക്കുകയാണ്. പല കോണ്‍ഗ്രസുകാരെയും തിതരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ടപ്പോള്‍ അവരൊക്കെ നിരാശരാണ്. മാര്‍കിസ്റ്റ് വിരോധ പ്രസംഗം നടത്തുന്നതിലും സി പി എമ്മിനെ കടന്നാക്രമിക്കുന്നതിലും മുമ്പന്തിയിലുള്ള കോണ്‍ഗ്രസ് നേതാവാണ് സുധാകരന്‍. ആ സുധാകരന്‍ പോലും ഇപ്പോള്‍ നിരാശയിലാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/03/16/472167.html

Post a Comment

أحدث أقدم