മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍

കൊച്ചി സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ നിര്‍ബന്ധിച്ചെന്ന് പ്രതികളിലൊരാളായ സന്ദീപ് നായര്‍. മുഖ്യമന്ത്രിയെ കൂടാതെ ഉന്നത സി പി എം നേതാവിന്റെ മകന്റെ കൂടി പേര് പറയണം. ഇങ്ങനെ ചെയ്താല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്ന് ഇ ഡി വാഗ്ദാനം ചെയ്തതായി സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ പറയുന്നു. സന്ദീപ് നായര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകളകഥകളാണെന്നും കത്തിലുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചതായി നേരത്തെ ചോദ്യം ചെയ്യലില്‍ സാക്ഷികളായ പോലീസുകാരുടെ മൊഴി പുറത്തുവന്നിരുന്നു. സ്വപ്‌നയുടെ തന്നെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സന്ദീപ് നായര്‍ ജഡ്ജിക്ക് അയച്ച കത്തും പുറത്തുവന്നിരിക്കുന്നത്. ഇ ഡിയുടെ നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യമിട്ടുള്ളതാണെന്ന സി പി എം ആരോപണങ്ങള്‍ ഇതോടെ കൂടുതല്‍ ശക്തിപ്പെടുകയാണ്.

 



source http://www.sirajlive.com/2021/03/12/471727.html

Post a Comment

أحدث أقدم