കിഫ്ബിയിലെ ആദായനികുതി വകുപ്പിന്റെ പരിശോധന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: മന്ത്രി തോമസ് ഐസക്

ആലപ്പുഴ |  കിഫ്ബി ആസ്ഥാനത്തെ ആദായ നികുതി വകുപ്പിന്റെ പരിശോധനക്കെതിരെ മന്ത്രി തോമസ് ഐസക്. ആദായ നികുതി വകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച് മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പരിശോധന.



source http://www.sirajlive.com/2021/03/25/473157.html

Post a Comment

أحدث أقدم