പേരാമ്പ്ര; യു ഡി എഫിന്റേത് പെയ്ഡ് സീറ്റെന്ന് സൂചിപ്പിച്ച് ടി പി രാമകൃഷ്ണന്‍

കോഴിക്കോട്   പേരാമ്പ്രയിയിലെ ലീഗ് സ്ഥാനാര്‍ഥി സി എച്ച് ഇബ്രാഹിംകുട്ടിയുടേത് പെയ്ഡ് സീറ്റാണെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഇടത് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍. ഇബ്രാഹിംകുട്ടിക്കെതിരേയുള്ള പെയ്ഡ് സീറ്റ് ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രീതികള്‍വെച്ച് തള്ളിക്കളയാനാകില്ലെന്ന് മന്ത്രികൂടിയായ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങളൊന്നും താന്‍ പരിഗണിക്കുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് താത്പര്യമില്ല. എതിര്‍സ്ഥാനാര്‍ഥിയെ വളരെ മാന്യമായി നേരിടണമെന്നാണ് കരുതുന്നതെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം തനിക്കെതിരേ ഉയര്‍ന്ന പെയ്ഡ് സീറ്റ് ആരോപണം സി എച്ച് ഇബ്രാഹിംകുട്ടി നിഷേധിച്ചു. ഏതെങ്കിലും മുന്നണിയില്‍ നിന്ന് കാശ് കൊടുത്ത് സീറ്റ് വാങ്ങാന്‍ തനിക്ക് ശേഷിയില്ല. ഇക്കാര്യം പേരാമ്പ്രക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

 



source http://www.sirajlive.com/2021/03/19/472522.html

Post a Comment

Previous Post Next Post