
എമിറേറ്റിന്റെ വിജ്ഞാനാധിഷ്ഠിത മേഖലകളിലെ എഴുത്തുകാർ, കലാകാരന്മാർ എന്നിവരുടെ പങ്കാളിത്തം പരമാവധി വർധിപ്പിക്കാനും അതിന്റെ വികസന പ്രക്രിയയിൽ ദുബൈയുടെ സാംസ്‌കാരികവും സൃഷ്ടിപരവുമായ മേഖലകളുടെ പങ്ക് ഉയർത്താനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. മികച്ച അറബ്, അന്തർദേശീയ പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ കൂടി ഭാഗമാണ് ഈ പദ്ധതി.
46 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്ന് 261 സാംസ്‌കാരിക വിസാ അപേക്ഷകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മൊത്തം 120 അപേക്ഷകർ മാനദണ്ഡങ്ങൾ പാലിച്ചു. ഈ അപേക്ഷകരിൽ ഭൂരിഭാഗത്തിനും വിസ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അധികൃതർ നിർദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്ന അപേക്ഷകളാണ് സ്വീകരിക്കുന്നത്. സ്‌പോൺസറില്ലാതെ വിസാ ഉടമകൾക്ക് തന്നെ ഇവ പുതുക്കാനും സാധിക്കും.
source http://www.sirajlive.com/2021/03/04/470935.html
Post a Comment