ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി | ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളില്‍ 30 മണ്ഡലങ്ങളിലും അസമില്‍ 47 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ എട്ടു ഘട്ടമായിട്ടാണു തിരഞ്ഞെടുപ്പ്.

അസമില്‍ ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലാണു മറ്റു രണ്ടു ഘട്ടങ്ങള്‍. 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അസമില്‍ മാത്രമാണു ഭരണത്തുടര്‍ച്ച തേടി ബിജെപി വോട്ടര്‍മാരെ സമീപിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ 86 സീറ്റുകള്‍ നേടിയാണു ബിജെപി അധികാരത്തിലെത്തിയത്.



source http://www.sirajlive.com/2021/03/27/473264.html

Post a Comment

أحدث أقدم