കണ്ണൂര്‍ | വികസനം തകര്‍ക്കാന്‍ ബി ജെ പികണ്ട മാര്‍ഗമാണ് കിഫ്ബിക്കെതിരായ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ കിഫ്ബിക്കെതിരെ തിരിച്ചുവിട്ടത് ബി ജെ പിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിട്ട ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. വികസനവും ക്ഷേമവും തകര്‍ക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും ഒറ്റക്കെറ്റായി നിന്നു. കേരളം കൊലക്കളമാണെന്ന് വരുത്തിതീര്‍ക്കാന്‍ ബി ജെ പി ശ്രമിച്ചു. എന്നാല്‍ എന്റെ നാട് അങ്ങനെയല്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബി ജെപിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നും ചേര്‍ത്ത് നിര്‍ത്തിയതെന്നും ജനങ്ങള്‍ക്ക് അറിയാം. വികസനത്തിന് ഒരു തുടര്‍ച്ച വേണം. ജനങ്ങളുടെ അനുഭവത്തില്‍ അവര്‍ സര്‍ക്കാറിനെ വിലയിരുത്തണം. നാടിന്റെ പേര് ദോഷമാക്കുന്ന കാര്യം ഞങ്ങളാരും ചെയ്തിട്ടില്ല. ജനങ്ങളെ ചേര്‍ത്ത്പിടിച്ച് മുന്നോട്ടുപോകുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മടത്ത് തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്നും എല്ലാ പിന്തുണയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
source
http://www.sirajlive.com/2021/03/10/471493.html
إرسال تعليق