
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. 1.13 ലക്ഷം വില വരുന്ന ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴയായി ആറ് പേര്‍ക്ക് ഐ ഫോണ്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചവരേയും നേരത്തെ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരാണ് ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. കോണ്‍സുല്‍ ജനറലാണ് ഐ ഫോണ്‍ വിനോദിനിക്ക് നല്‍കിയത്. ഇതില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡും കണ്ടെത്തിയതായാണ് വിവരം
ഐഎംഇ നമ്പര്‍ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ കൈമാറിയതായും കണ്ടെത്തി. ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ആളേയും വിനോദിനിയേയും ഒരുമിച്ച് ഇരുത്തിയാകും ചോദ്യം ചെയ്യല്‍.
source http://www.sirajlive.com/2021/03/06/471048.html
إرسال تعليق