കൊവിഡ് ആന്റിബോഡികള്‍ ശരീരത്തില്‍ നിലനില്‍ക്കുക ഇവയെ അവലംബമാക്കി

സിംഗപ്പൂര്‍ | നോവല്‍ കൊറോണവൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ശരീരത്തില്‍ നിലനില്‍ക്കുന്ന ചില ഘടകങ്ങളെ അവലംബമാക്കി. ചിലരില്‍ വര്‍ഷങ്ങളോളം ഈ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടാകും. എന്നാല്‍ മറ്റു ചിലരില്‍ ദിവസങ്ങള്‍ മാത്രമാണുണ്ടാകുക.

കൊറോണവൈറസ് ബാധ വീണ്ടുമുണ്ടാകുന്നത് തടയുന്നതാണ് ആന്റിബോഡികള്‍. ശരീരത്തിലെ ടി സെല്ലുകളുടെ രൂപത്തില്‍ നല്ല രോഗപ്രതിരോധ ശേഷിയുണ്ടെങ്കിലാണ് രോഗം വീണ്ടും വരുന്നത് തടയുക. കൊവിഡ് മുക്തരായവരില്‍ കുറഞ്ഞ തോതിലുള്ള ആന്റിബോഡികള്‍ കണ്ടെത്തിയവരിലും വീണ്ടും രോഗബാധയുണ്ടാകുന്നത് തടയും.

സിംഗപ്പൂരിലെ ഡ്യൂക്- നൂസ് മെഡിക്കല്‍ കോളജിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവര്‍ പഠനത്തില്‍ പങ്കെടുത്തു. ഗവേഷണ പഠനം ലാന്‍സറ്റ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/03/24/473058.html

Post a Comment

أحدث أقدم