യു ഡി എഫില്‍ ഇന്നും സീറ്റ് വിഭജന ചര്‍ച്ച

തിരുവനന്തപുരം |  കോട്ടയം ജില്ലയിലെ സീറ്റുകള്‍ക്കായി പി ജെ ജോസഫും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ യു ഡി എഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. നേരത്തെ 12 സീറ്റ് ചോദിച്ച ജോസഫ് മൂവാറ്റുപുഴ സീറ്റ് വിട്ടു നല്‍കിയാല്‍ പത്ത് സീറ്റുകള്‍ക്ക് വഴങ്ങാമെന്ന നിലപാടിലാണ് ഒടുവിലുള്ളത്. എന്നാല്‍ മുവാറ്റുപുഴ സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസുള്ളത്. ഈ സീറ്റിനായി ജോസഫ് വാഴക്കന്‍ ശ്രമം തുടങ്ങിയിട്ട് നാളെറെയായി.

മൂവാറ്റുപുഴ ലഭിച്ചാല്‍ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും, വേണ്ടി വന്നാല്‍ പേരാമ്പ്രയും വിട്ടുനല്‍കാമെന്ന് ജസോഫ് അറിയിച്ചിട്ടുണ്ട്. കൂത്തുപറമ്പിന് പുറമെ പട്ടാമ്പി, പേരാമ്പ്ര സീറ്റുകളെന്ന മുസ്ലീംലീഗിന്റെ ആവശ്യത്തിലും തീരുമാനം വൈകുകയാണ്. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ സീറ്റുവേണമെന്ന ആര്‍ എസ് പിയുടെ ആവശ്യത്തിലും കോണ്‍ഗ്രസ് ഇന്ന് നിലപാട് അറിയിച്ചേക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റിയും ഇന്ന് യോഗം ചേര്‍ന്നേക്കും.

 

 



source http://www.sirajlive.com/2021/03/05/470982.html

Post a Comment

Previous Post Next Post