അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആരോഗ്യകരമായ ബന്ധം പുലര്‍ത്തുന്നു: അമിത് ഷാ

തിരുവനന്തപുരം | അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആരോഗ്യകരമായ ബന്ധമാണ് പുലര്‍ത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ .യുഡിഎഫ് വന്നാല്‍ സോളാര്‍ തട്ടിപ്പും, എല്‍ഡിഎഫ് വന്നാല്‍ ഡോളര്‍ കടത്തും നടക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിജയ് യാത്രയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

സ്വര്‍ണക്കടത്തിലും ഡോളര്‍ തട്ടിപ്പിലും നേതൃത്വം കൊടുത്ത പ്രധാനികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യപ്രകാരമായിരിക്കുമെന്ന് പറഞ്ഞ അമിത് ഷാ രാജ്യത്ത് അനവധി വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച ഇ ശ്രീധരനെ പോലെയൊരാള്‍ ബിജെപിയിലേക്ക് കടന്നു വന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

വിവിധ പദ്ധതികളിലൂടെ 1.56 ലക്ഷം കോടി കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം അനുവദിച്ചു.
പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ കേരളത്തിനായി എന്തു ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി പറയണമെന്നും ഷാ ആവശ്യപ്പെട്ടു.



source http://www.sirajlive.com/2021/03/07/471175.html

Post a Comment

أحدث أقدم