
തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അലംഭാവം കാണിക്കരുതെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരിയുള്ള സംഘ്പരിവാര്‍ ആക്രമണത്തില്‍ അന്വേഷണം വേണം. സര്‍ക്കാറിനെതിരായി എന്‍ എസ് എസ് തുടര്‍ച്ചയായി നിലപാട് സ്വീകരിക്കുന്നു. ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് നേരത്തെ തെളിഞ്ഞതാണ്. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ ബി ഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. യു ഡി എഫിലെ മൂന്ന് എം പിമാര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഉത്തരം പാര്‍ലിമെന്റില്‍ വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/24/473016.html
إرسال تعليق