തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആരോഗ്യ മന്ത്രി കെ ക ശൈലജ ജനറല്‍ ആശുപത്രിയിലും ആയിരിക്കും കുത്തിവെപ്പ് എടുക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി.
മെഡിക്കല്‍ കോളജിലെ വാക്‌സിനേഷന്‍ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദര്‍ശിച്ച് സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു. കൊവിഷീല്‍ഡ് വാക്‌സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തില്‍ കൂടുതല്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീല്‍ഡ് വാക്‌സിനായിരിക്കും എടുക്കുക.
അതേസമയം, 60 വയസ് കഴിഞ്ഞവരുടെ വാക്‌സിന്‍ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതല്‍പേര്‍ ഇന്നലെ വാക്‌സിനെടുത്തു. കൂടുതല്‍ പേര്‍ ഒരേസമയം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് കൊവിന്‍ പോര്‍ട്ടലില്‍ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരമാകുന്നുണ്ട്. 45 നു മുകളില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
source http://www.sirajlive.com/2021/03/02/470658.html
Post a Comment