സര്‍വേ വിശ്വസിക്കുന്നില്ല; യു ഡി എഫ് വരും- മുല്ലപ്പള്ളി

തിരുവനന്തപുരം വിലിയ ഭൂരിഭക്ഷത്തോടെ യു ഡി എഫ് സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതുമുഖങ്ങളും യുവതലമുറയും പരിചയസമ്പന്നരുമുള്ള ഒന്നാന്തരം സ്ഥാനാര്‍ഥി പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തില്‍ ഉറപ്പിച്ചോളൂ. യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്നും അദ്ദേഹം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ജനങ്ങളുമായി ആശയ സംവാദം നടത്തി തയ്യാറാക്കിയ പ്രകടന പത്രിക യാഥാര്‍ഥഥ്യ ബോധ്യവും ജനകീയ സ്വഭാവവുമുള്ളതാണ്. അത് വോട്ടെടുപ്പിലും പ്രതിഫലിക്കും. ഇപ്പോള്‍ നടക്കുന്ന സര്‍വേകളില്‍ ഒന്നും വിശ്വാസമില്ല. ജനങ്ങളാണ് യജമാനന്മാര്‍ അവരുടെ സര്‍വ്വേ ഏപ്രില്‍ ആറിനാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

‘2014 ല്‍ ലോക്സഭയിലേക്ക് ഞാന്‍ മത്സരിക്കുമ്പോള്‍ ജയിക്കുമെന്ന് ഒരു സര്‍വേവ്വയും പ്രവചിച്ചിരുന്നില്ല. ജയിക്കില്ലായെന്ന് സര്‍വേകള്‍ പറഞ്ഞപ്പോഴെല്ലാം ഞാന്‍ ജയിച്ചിട്ടുണ്ട്. 2019 ലെ ലോക്സഭാ തിതരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 16-17 സീറ്റുകള്‍ വരെ സര്‍വേകള്‍ പ്രവചിച്ചിരുന്നു. കേവലം ഒരു സീറ്റല്ലേ കിട്ടിയുള്ളൂവെന്നും മുല്ലപ്പള്ളി ചോദിച്ചു. യു ഡി എഫിന്റെ ക്യാപ്റ്റന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെത് കൂട്ടായ നേതൃത്വമല്ലേ, എല്ലാവരും ഒറ്റകെട്ടായി മുന്നോട്ട് പോവുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

 



source http://www.sirajlive.com/2021/03/26/473241.html

Post a Comment

Previous Post Next Post