
അധ്യാപകന്‍ ആനന്ദ് വിശ്വനാഥ് കുട്ടികളെ കോപ്പിയടിച്ച് പിടിച്ചതായി കാണിച്ച് യൂണിവേഴ്സ്‌സിറ്റിക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകന്റെ പരാതിയില്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ കോപ്പിയടിച്ചതായി കണ്ടെത്തുകയും നടപടിക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്തു.
നാല് കേസുകളില്‍ രണ്ട് കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും മറ്റ് രണ്ട് കേസില്‍ ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഒരു വര്‍ഷത്തെ തടവും അയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. പ്രതി ഇന്ന് ചിറ്റൂര്‍ കോളജില്‍ നിന്നും വിരമിക്കും.
source http://www.sirajlive.com/2021/03/31/473769.html
إرسال تعليق