നരേന്ദ്രമോദി ഇന്ന് ബംഗാളില്‍

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ തവണയാണ് ബംഗാള്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.

മറ്റ് പാര്‍ട്ടികളില്‍നിന്നുള്ള പ്രമുഖരായവരെ പ്രധാനമന്ത്രിയുടെ വേദിയില്‍ എത്തിക്കാന്‍ ബിജെപി ശ്രമങ്ങള്‍ തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ശിശിര്‍ അധികാരി പ്രധാനമന്ത്രിയുടെ വേദിയിലെത്തുമെന്ന് ബിജെപി സ്ഥാനര്‍ത്ഥിയും മകനുമായ സുവേന്ദു അധികാരി പറഞ്ഞു.

മോദി സംസ്ഥാനത്ത് എത്താനിരിക്കെ ബാരക്പൂരില്‍ നിന്നുള്ള ബിജെപി എംപി അര്‍ജുന്‍ സിംഗിന്റെ വീടിനു സമീപം ബോംബേറുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.



source http://www.sirajlive.com/2021/03/18/472413.html

Post a Comment

Previous Post Next Post