മുല്ലപ്പെരിയാര്‍: പൊതുതാത്പര്യ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച പൊതുതാത്പര്യഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.
മുല്ലപ്പെരിയാര്‍ അന്തഃസംസ്ഥാന തര്‍ക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നേരത്തെ നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

 



source http://www.sirajlive.com/2021/03/19/472510.html

Post a Comment

أحدث أقدم