
2020 ഏപ്രിലിനും ഈ വര്‍ഷം ഫെബ്രുവരിക്കും ഇടയില്‍ 10,113 കമ്പനികള്‍ സ്വമേധയാ അടച്ചുപൂട്ടിയതായി മന്ത്രി അറിയിച്ചു. കമ്പനി നിയമത്തിലെ സെക്ഷന്‍ 248(2) പ്രകാരമാണ് അടച്ചുപൂട്ടല്‍. 2020-21 കാലഘട്ടത്തില്‍ ബിസിനസ് അവസാനിപ്പിച്ച കമ്പനികളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടുവെങ്കിലും അത്തരമൊരു രേഖ മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കമ്പനി നിയമത്തിലെ വ്യവസ്ഥ പ്രകാരം സ്വയം പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളാണ് ഇതിന് പകരം കേന്ദ്രം നല്‍കിയത്.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ സ്വയം ഷട്ടറിട്ടത്. 2394 എണ്ണം. ഉത്തര്‍പ്രദേശില്‍ 1936 കമ്പനികളും തമിഴ്‌നാട്ടിലും മഹാരാഷട്രയിലും യഥാക്രമം 1322, 1279 കമ്പനികളും സ്വയം അടച്ചുപൂട്ടിയതായി മന്ത്രി അറിയിച്ചു.
source http://www.sirajlive.com/2021/03/09/471368.html
إرسال تعليق