
മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒന്നടങ്കമുള്ള വികാരമാണ് നേതൃത്വത്തെ അറിയിച്ചത്. മുന്നണി സ്ഥാനാർഥിയുടെ വിജയ സാധ്യത കണക്കിലെടുത്താണ് വിഷയത്തിൽ ഇടപെട്ടത്. യു ഡി എഫ് തീരുമാനം അനുസരിക്കും. ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. അത് പാലിക്കപ്പെടണമെന്നും രാഘവന്‍ പറഞ്ഞു.
ആലപ്പുഴക്കാരനായ സുല്‍ഫിക്കര്‍ മയൂരിയെ മണ്ഡലത്തിന് വേണ്ടെന്ന നിലപാടിലായിരുന്നു പ്രാദേശിക കോണ്‍ഗ്രസ്. കോഴിക്കോട് പാര്‍ലിമെന്റംഗമായ രാഘവനും പ്രാദേശിക വികാരത്തോടൊപ്പമായിരുന്നു. ഇതിനെ തുടര്‍ന്ന് സുല്‍ഫിക്കര്‍ മയൂരിയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും രാഘവനെതിരെ രംഗത്തെത്തിയിരുന്നു.
source http://www.sirajlive.com/2021/03/22/472811.html
إرسال تعليق