കോഴിക്കോട് | എലത്തൂര്‍ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. സീറ്റ് എന്‍സികെക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നു സുള്‍ഫിഖര്‍ മയൂരി എന്ന സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നും എം കെ രാഘവന്‍ എംപി ഇന്നും ആവര്‍ത്തിച്ചു. എലത്തൂര്‍ സീറ്റ് എന്‍സികെക്ക നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം സ്വന്തം നിലക്ക് സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയത്. വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ വി തോമസ് കോഴിക്കോട്ട് എത്തി പ്രാദേശിക നേതാക്കളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
അതിനിടെ ചര്‍ച്ചയില്‍ നിന്നും എം കെ രാഘവന്‍ ഇറങ്ങിപ്പോയി. എന്‍സികെ സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതാണ് രാഘവന്റെ ഇറങ്ങിപ്പോക്കിന് കാരണം. പിന്നാലെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ എലത്തൂരില്‍ നിന്നും പ്രവര്‍ത്തകരും മറ്റ് ചിലരും തമ്മില്‍ കൈയാങ്കളിയുമുണ്ടായി. എലത്തൂര്‍ തര്‍ക്കത്തില്‍ കെ വി തോമസ് ഇടപെട്ടുള്ള അനുനയ നീക്കം കോഴിക്കോട്ട് തുടരുകയാണ്.
source
http://www.sirajlive.com/2021/03/20/472592.html
Post a Comment