100 വെന്റിലേറ്ററുകള്‍, 95 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; ബ്രിട്ടണില്‍ നിന്നുള്ള ആദ്യ സഹായം എത്തി

ന്യൂഡല്‍ഹി | 100 വെന്റിലേറ്ററുകളും 95 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെ ബ്രിട്ടനില്‍ നിന്നുള്ള ആദ്യ വൈദ്യ സഹായം ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് മെഡിക്കല്‍ ഉപകരണങ്ങളുമായി ജര്‍മന്‍ ലുഫ്താന്‍സ വിമാനം ഡൽഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്തില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കുന്നതിന്റെ ഫോട്ടോകള്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

600 ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് ബ്രിട്ടണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 നോന്‍-ഇന്‍വസീവ് വെന്റിലേറ്ററുകള്‍, 20 മാനുവല്‍ വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ ഒന്‍പത് കണ്ടെയ്‌നര്‍ വൈദ്യസഹായം ഈ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്ന് ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു.

തീവ്ര കൊവിഡ് വ്യാപനത്തിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യക്ക് പല ലോക രാജ്യങ്ങളും സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. യുഎസ്, യുഎഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഓക്‌സിജന്‍ ഉള്‍പ്പെടെ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/04/27/477007.html

Post a Comment

Previous Post Next Post