
സംസ്ഥാനങ്ങള്‍ കൊവിഡിനെതിരായ ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗം കൂടുതല്‍ അപകടകാരിയാണ്. ഇത് ആശങ്കാജനകമാണ്. ഒന്നാം തരംഗത്തേക്കാള്‍ വളരെ വേഗത്തിലാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ വളര്‍ച്ചാ നിരക്ക്. ചില സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ സാഹചര്യത്തിന്റെ ഗൗരവം കൈവെടിയുന്നതില്‍ പ്രധാനമന്ത്രി നിരാശ പ്രകടിപ്പിച്ചു.
വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് മുന്നിലെന്നും പരിശോധന, പിന്തുടരല്‍ ചികിത്സ എന്നിവയില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വെല്ലുവിളികള്‍ക്കപ്പുറം രാജ്യത്തിന് മികച്ച അനുഭവസമ്പത്തും വാക്‌സിന്‍ ലഭ്യതയുമുണ്ട്. സമ്പര്‍ക്ക ഉറവിടം കണ്ടെത്തുന്നതിലും ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിലും സംസ്ഥാനങ്ങള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം.
പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുമെങ്കിലും പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ആര്‍ടിപിസിആര്‍ പരിശോധനകള്‍ 70 ശതമാനം എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
source http://www.sirajlive.com/2021/04/09/474679.html
Post a Comment