ന്യൂഡല്‍ഹി | സാഹസിക റൈഡര്‍മാര്‍ ഏറെ കാത്തിരുന്ന ഹാര്‍ലി ഡേവിസണ്‍ പാന്‍ അമേരിക്ക 1,250 എ ഡി വി ഇന്ത്യന്‍ വിപണിയിലെത്തി. 16.90 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. അതേസമയം, പാന്‍ അമേരിക്ക 1,250 സ്പെഷ്യല്‍ മോഡലിന് 19.99 ലക്ഷം രൂപയാകും.
1,252 സി സി, റെവല്യൂഷന് മാക്സ് 1,250 മാക്സ് എന്‍ജിനാണ് ഇവയുടെത്. സിക്സ് സ്പീഡ് ട്രാന്‍സ്മിഷനാണുള്ളത്. സ്റ്റാന്‍ഡേര്‍ഡ് വകഭേദത്തിന് റോഡ്, സ്പോര്‍ട്ട്, റെയ്ന്‍, ഓഫ് റോഡ്, ഓഫ് റോഡ് പ്ലസ്, റൈഡര്‍ക്ക് തീരുമാനിക്കാവുന്ന കസ്റ്റം എന്നിങ്ങനെ അഞ്ച് മോഡുകളാണുള്ളത്. സ്പെഷ്യലിന് റൈഡര്‍ക്ക് തീരുമാനിക്കാവുന്ന രണ്ട് അധിക കസ്റ്റം മോഡുകളുണ്ട്.
ഫുല് എല്‍ ഇ ഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് ഉള്ള 6.8 ഇഞ്ച് കളര്‍ ടി എഫ് ടി ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ, യു എസ് ബി സി ടൈപ് ഔട്ട്ലെറ്റ് എന്നിവയുണ്ട്. ക്രമീകരിക്കാവുന്ന സെമി ആക്ടീവ് സസ്പെന്ഷന് സെറ്റ്അപ്, ഹീറ്റഡ് ഗ്രിപ്സ്, സ്റ്റിയറിംഗ് ഡാംപര്‍ തുടങ്ങിയ അധിക സംവിധാനങ്ങളുണ്ട് സ്പെഷ്യലിന്.
source http://www.sirajlive.com/2021/04/28/477202.html
Post a Comment