കോഴിക്കോട്ട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 13.5 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

കോഴിക്കോട് | ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 13.5 കോടി രൂപയുടെ സ്വര്‍ണം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടി. ഡല്‍ഹിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശികളായ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആര്‍ടിഎഫിന്റെ ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. 80 ലക്ഷം രൂപയോളം നികുതി അടക്കേണ്ട സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്.

രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് എത്തിയപ്പോള്‍ രണ്ട് പേരെ സംശയസ്പദ സാഹചര്യത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം പിടിച്ചെടുക്കാനായത്. തൃശൂരിലേക്കാണ് സ്വര്‍ണം കൊണ്ടുപോകുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.



source http://www.sirajlive.com/2021/04/09/474698.html

Post a Comment

Previous Post Next Post