ആലപ്പുഴ | ജില്ലയിലെ വള്ളിക്കുന്നത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ 15 വയസുകാരനെ കുത്തിക്കൊന്നു. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലനടത്തിയതെന്ന് സി പി എം ആരോപിച്ചു. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യൂവിന്റെ ജേഷ്ടെനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ അഭിമന്യൂ ഇതില്‍പ്പെട്ടുപോകുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തില്‍ പരുക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. പതിയെന്ന് സംശയിക്കുന്ന സജയ് ദന്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വള്ളിക്കുന്നത്ത് ഇന്ന് സി പി എം ഹര്‍ത്താല്‍ നടത്തും.
source
http://www.sirajlive.com/2021/04/15/475432.html
إرسال تعليق