
2020 മേയ് 25നു വൈകുന്നേരം മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ജോര്‍ജ് ഫ്‌ലോയ്ഡ്(46) കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കടയില്‍ സിഗരറ്റ് വാങ്ങി നല്കിയ 20 ഡോളര്‍ നോട്ട് വ്യാജമാണെന്നു സംശയിച്ച് കടക്കാരന്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
കീഴടക്കാനുള്ള ശ്രമത്തിനിടെ ഡെറിക് ഷോവിന്‍ ഫ്‌ലോയ്ഡിനെ റോഡില്‍ കമിഴ്ത്തിക്കിടത്തി കഴുത്തില്‍ മുട്ടുകുത്തിനിന്നത് ഒന്പതു മിനിറ്റിലധികമാണ്.
ശ്വാസം മുട്ടുന്നതായി ഫ്‌ലോയ്ഡ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ദൃക്‌സാക്ഷികള്‍ അദ്ദേഹത്തെ വിടാന്‍ അപേക്ഷിച്ചെങ്കിലും ഷോവിന്‍ ചെവിക്കൊണ്ടില്ല. ആംബുലന്‍സ് എത്തിയപ്പോഴേക്കും ഫ്‌ലോയ്ഡ് മരിച്ചിരുന്നു
source http://www.sirajlive.com/2021/04/24/476569.html
إرسال تعليق