തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ്; പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ തീരുമാനം

തൃശൂര്‍ | തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൂരം പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നഗരിയിലെ വ്യാപാരികള്‍ ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്.



source http://www.sirajlive.com/2021/04/20/476098.html

Post a Comment

Previous Post Next Post